ക്ഷേത്രത്തില്‍ മാനഭംഗം: പൂജാരി അറസ്റ്റില്‍
മുസാഫര്‍നഗര്‍: ക്ഷേത്രത്തില്‍ പൂജയ്‌ക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയതായി പരാതി. പരാതിയിന്മേല്‍ ക്ഷേത്രത്തിലെ പൂജാരിയെ പൊലീസ് അറസ്റ്റു ചെയ്തു.
മീററ്റിലെ ജവാലഗിരി ക്ഷേത്രത്തില്‍ പുരോഹിതനായ തര്‍ക്കേശ്വര്‍ ആനന്ദ്(55)ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് ക്ഷേത്രത്തില്‍ ആരാധനയ്‌ക്കെത്തിയ യുവതിയെ ഇയാള്‍ മാനഭംഗപ്പെടുത്തിയത്.
മുസാഫര്‍നഗര്‍ ജില്ലയിലെ മൊഹ്മദ്പൂര്‍ സിങ് ഗ്രാമവാസിയാണ് മാനഭംഗത്തിനിരയായ യുവതി. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് പൂജാരിയെ അറസ്റ്റുചെയ്തതെന്ന് പൊലിസ് പറഞ്ഞു.












Click it and Unblock the Notifications