കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍: തീവണ്ടി ഗതാഗതം താറുമാറായി

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: ഹര്‍ത്താലിനെത്തുടര്‍ന്ന് തീവണ്ടിഗതാഗതം താറുമാറായി. പലതീവണ്ടികളും സമയം തെറ്റുകളും ഇടക്കുവച്ച് ഓട്ടം നിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ ആറിടത്താണ് ഹര്‍ത്താല്‍ അനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞത്. ഇതേതുടര്‍ന്ന് കൊല്ലം തിരുവനന്തപുരം പാസഞ്ചര്‍ റദ്ദാക്കി. മധുര കൊല്ലം എക്‌സ്പ്രസ് പാറശാലയിലും തടഞ്ഞു.

കോഴിക്കോട് ഫറോക്കില്‍ രണ്ടു ട്രെയിനുകള്‍ തടഞ്ഞു. ചെന്നൈ മംഗലാപുരം മെയില്‍, കോഴിക്കോട് ഷൊര്‍ണൂര്‍ പാസഞ്ചര്‍ എന്നിവയാണ് തടഞ്ഞത്.

ആറുമണിക്കാണ് ഹര്‍ത്താല്‍ ആരംഭിച്ചതെങ്കിലും കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ അഞ്ചുമണിയ്ക്ക് പുറപ്പെട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് 5.25-ന് തന്നെ തലശേരിയില്‍ തടഞ്ഞിരുന്നു.

കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ ഉപരോധം ഉച്ചയോടെ അവസാനിച്ചു. പുലര്‍ച്ചെ 5.40ന് എത്തിയ എറണാകുളം - പുണെ എക്‌സ്പ്രസ് 11 മണിയോടെ യാത്ര പുനരാരംഭിച്ചു. അമൃത്‌സര്‍ - കൊച്ചുവേളി എക്‌സ്പ്രസും യാത്ര പുനരാരംഭിച്ചിട്ടുണ്ട്.

മംഗലാപുരത്ത് നിന്നും പുറപ്പെടേണ്ട മംഗലാപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് വൈകിട്ട് 3.40 ന് കണ്ണൂരില്‍ നിന്നും പുറപ്പെടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X