ശ്രീനാഥിന്റെ മരണം അന്വേഷിക്കണമെന്ന് മാക്ട
ആലപ്പുഴ: നടന് ശ്രീനാഥിന്റെ മരണത്തെക്കുറിച്ച് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സംഭവം സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മാക്ട ഫെഡറേഷന് ആവശ്യപ്പെട്ടു.
താരസംഘടനയായ 'അമ്മ'യും മാക്ടയില്‍ നിന്ന് വിട്ടുപോയ ഒരു വിഭാഗവും ചേര്‍ന്ന് രൂപീകരിച്ച ഫെഫ്കയും ചേര്‍ന്ന് മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കുകയാണെന്ന് ഫെഡറേഷന് വര്‍ക്കിങ് പ്സിഡന്റ് സി രാധാകൃഷ്ണന് ആരോപിച്ചു.
ഇവര്‍ക്കൊപ്പം നിന്നില്ലെങ്കില്‍ ഈ വ്യവസായത്തില്‍ ആര്‍ക്കും ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. 'ശിക്കാറി'ന്റെ ഷൂട്ടിങ്ങിന് 40 ദിവസത്തെ ഡേറ്റ് നല്കിയ ശ്രീനാഥിനെ 'അമ്മ'യുടെ സമ്മര്‍ദത്തെ തുടര്‍ന്ന് സിനിമയില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.
ഇദ്ദേഹം അമ്മയില്‍ അംഗമല്ലായിരുന്നു. ഏതാനും നാള് മുമ്പ് ചന്ദ്രന് എന്ന ലൈറ്റ്ബോയ് ഫെഫ്കയുടെ ഇടപെടലിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടതിനാല്‍ ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. ഇയാള്‍ താരമല്ലാത്തതിനാല്‍ സംഭവം ആരും അറിഞ്ഞില്ല-രാധാകൃഷ്ണന് പറഞ്ഞു.
സൂപ്പര്‍താരങ്ങളുടെ സ്തുതിപാഠകര്ക്കല്ലാതെ മറ്റാര്‍ക്കും സിനിമാ വ്യവസായത്തില്‍ തൊഴില്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യം സാംസ്കാരിക കേരളത്തിന് അപമാനകരമാണ്. ഈ പ്രശ്നത്തില്‍ സാംസ്കാരിക മന്ത്രിയും തൊഴില്‍മന്ത്രിയും ഇടപെടണം- അദ്ദേഹം ആവശ്യപ്പെട്ടു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications