നഗ്നര്‍ക്ക് സ്വാഗതമോതി ഫ്ലാറ്റ് ഹോം!

ചിന്തിച്ച് വശംകെടേണ്ട നഗ്നരാവാന്‍ തയ്യാറാണെങ്കില്‍ ബ്രിട്ടനിലെ ഫ്ലാറ്റ് ഹോം ഐലന്റില്‍ പോയി അടിച്ചുപൊളിയ്ക്കാം.
ഒരാഴ്ചത്തേയ്ക്ക് ഇവിടെ നഗ്നരാകാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ പ്രവേശനമുള്ളു. തുണിയുടുക്കാതെ ജീവിക്കുകയെന്ന ആശയം പ്രചരിപ്പിക്കുന്ന ബ്രിട്ടീഷ് നാച്ചുറലിസ്റ്റ് സംഘടനയായ ന്യൂഡിസ്റ്റിന് വേണ്ടിയാണ് ദ്വീപില്‍ താല്‍ക്കാലികമായി തുണിയുടുക്കല്‍ നിരോധിച്ചിരിക്കുന്നത്.
തുണിയുടുക്കണമെന്ന് നിര്‍ബ്ബന്ധം പിടിക്കുന്ന ആര്‍ക്കും ഒരാഴ്ചത്തേയ്ക്ക് ഇവിടെ പ്രവേശനമില്ലെന്ന് ദ്വീപ് അധികൃതര്‍ അറിയിച്ചതായി സണ്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടനില്‍ ഇത്തരം നാച്ചുറല്‍ വാദത്തില്‍ ഉറച്ചുനില്‍ക്കുന്ന പതിനായിരത്തോളം ആളുകളുണ്ട്.
മാര്‍ക്കോണി റേഡിയോ കണ്ടുപിടിച്ചതിന്റെ പേരില്‍ പ്രശസ്തമായ ദ്വീപാണ് ഫ്ലാറ്റ് ഹോം. ഇപ്പോള്‍ വിനോദസഞ്ചാരകേന്ദ്രമായ ഇവിടെനിന്നാണ് മാര്‍ക്കോണി 1897ല്‍ ആദ്യ റേഡിയോ സന്ദേശം അയച്ചത്.
86 ഏക്കറില്‍ പാറക്കൂട്ടങ്ങളും മറ്റുമായി പരന്നുകിടക്കുന്ന ഈ ദ്വീപ് സഞ്ചാരികളുടെ ഇ,്ട കേന്ദ്രങ്ങളില്‍ ഒന്നാണ്. അത്യാവശ്യം മദ്യവും മയക്കുമരുന്നുമെല്ലാം ഇവിടെ ലഭ്യമാണ്. മുമ്പ് മയക്കുമരുന്നു കൊള്ളക്കാരുടെ കേന്ദ്രമായിരുന്നു ഈ പ്രദേശം.












Click it and Unblock the Notifications