സേലത്തിനടുത്ത് വാഹനാപകടം: 4 മലയാളികള്‍ മരിച്ചു

വല്ലച്ചിറ സ്വദേശി ഡാനി, പുതുക്കാട് പുളിക്കന്‍ ജോസിന്റെ മകന്‍ റാഫി, ചോമ്പാറ സ്വദേശി റെനി, ആറാട്ടുപുഴ ജയറാമിന്റെ മകന്‍ സിനു എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 1.30 ന് ഇവര്‍ സഞ്ചരിച്ച വാന്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
ബാംഗ്ലൂരില്‍ സുഹൃത്തുക്കളെ സന്ദര്‍ശിച്ച് മടങ്ങവെയാണ് അപകടം. വിവരം അറിഞ്ഞ് ബന്ധുക്കള്‍ സേലത്തേക്ക് തിരിച്ചിട്ടുണ്ട്.












Click it and Unblock the Notifications