ഞാന്‍ ആരുടെയും തടവറയിലല്ല: കരുണാകരന്‍

അതേസമയം കെ. കരുണാകരനോടൊപ്പമുള്ള മുഴുവന്‍ പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ പിന്‍ഗാമികളാണെന്നു മകള്‍ പത്മജ വേണുഗോപാല്‍ പ്രതികരിച്ചു.
ശനിയാഴ്ച കരുണാകരന്റെ വസതിയില്‍ ചേര്‍ന്ന ഗ്രൂപ്പ് യോഗത്തില്‍ പത്മജ വേണുഗോപാലിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചതുണ്ടാക്കിയ വിവാദത്തെത്തുടര്‍ന്നാണ് ഈ പ്രതികരണങ്ങള്‍. പ്രമേയത്തെ എതിര്‍ത്തുകൊണ്ട്് കെ മുരളീധരന്‍ രംഗത്തുവന്നിരുന്നു
എന്റെ രാഷ്ട്രീയജീവിതത്തില്‍ ഒരിക്കലും അനുഭവപ്പെടാത്ത കാര്യങ്ങളാണു കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്നത്. ഈശ്വരസഹായം കൊണ്ട് ഇപ്പോള്‍ ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്. രണ്ടു മക്കളും തനിക്ക് ഒരുപോലെയാണ്.
ആവശ്യമാണെന്നു തോന്നുമ്പോള്‍ രണ്ടുപേരെയും ഓരോ ജോലി ഏല്‍പ്പിക്കും. പത്മജയെ പിന്‍ഗാമിയായി ഞന്‍ പ്രഖ്യാപിച്ചെന്നും അല്ലെന്നും വാര്‍ത്ത വരുന്നുണ്ട്. പിന്‍ഗാമിയെ നിശ്ചയിക്കേണ്ട കാര്യം ഇപ്പോഴില്ല.
ഔറംഗസീബിനെക്കുറിച്ചുള്ള പരാമര്‍ശം കേട്ടപ്പോള്‍ വിഷമം തോന്നി. എന്റെ മകള്‍ക്കും വിഷമം തോന്നിക്കാണണം. രണ്ടു മക്കളും എനിക്ക് ഒരുപോലെയാണ്. പക്ഷേ മുരളി പുറത്തു നില്‍ക്കുന്നതില്‍ വിഷമവുമുണ്ട്. - കരുണാകരന്‍.
താന്‍ മാത്രമായി ഒരിക്കലും കരുണാകരന്റെ പിന്‍ഗാമിയാകില്ലെന്നു കഴിഞ്ഞ ദിവസം തന്നെ പത്മജ പ്രസ്താവിച്ചിട്ടുണ്ട്. ഒപ്പമുള്ള പ്രവര്‍ത്തകര്‍ക്കു നേതൃത്വം നല്‍കാന്‍ തന്നെ അനാരോഗ്യംമൂലം കരുണാകരന്‍ തന്നെയാണു ചുമതലപ്പെടുത്തിയതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications