നിത്യാനന്ദ ആരോഗ്യവാനെന്ന് ഡോക്ടര്‍മാര്‍

ഇപ്പോള്‍ നിത്യാനന്ദ വീണ്ടും പൊലീസ് കസ്റ്റഡിയിലാണ്. ലൈംഗിക അപവാദത്തില്‍ പെട്ടതിനെ തുടര്‍ന്നു ഹിമാചല്‍ പ്രദേശില്‍ അറസ്റ്റിലായ നിത്യാനന്ദയെ ആറു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരുന്നു.
ഇതേത്തുടര്‍ന്നാണു നെഞ്ചുവേദനയുള്ളതായി പരാതിപ്പെട്ടത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച നിത്യാനന്ദയെ വിവിധ പരിശോധനകള്‍ക്കു വിധേയനാക്കിയെന്നും ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്നും വിടുന്നതിന് മുമ്പ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ട്രഡ്മില്‍ ടെസ്റ്റും നടത്തിയിരുന്നു. ഒരുപരിശോധനയിലും ഒരു കുഴപ്പവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സ്വാമിയെ വേഗത്തില്‍ സുഖം പ്രാപിക്കാനായി അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ചൊവ്വാഴ്ച പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നിട്ടുണ്ട്. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ നിത്യാനന്ദയെ സിഐഡികള്‍ ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഈ വട്ടവും സ്വാമി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് സൂചനകള്‍.
ഇപ്പോള്‍ സ്വാമിയ്ക്കല്ല തങ്ങള്‍ക്കാണ് നെഞ്ചുവേദന വരുന്നതെന്നും നിത്യാനന്ദയെക്കൊണ്ട് സംസാരിപ്പിക്കാന്‍ അത്രയേറെ ബുദ്ധിമുട്ടാണെന്നും സിഐഡികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications