ഷോയിബ് ക്ഷണക്കത്ത് വിറ്റുവെന്ന് പരാതി

10,000 രൂപമുതല്‍ 15,000 രൂപവരെ വാങ്ങി ക്ഷണക്കത്തുകള്‍ വിറ്റുവെന്നാണ് അരോപണം. സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് കോടതി പോലീസിനോട് ഉത്തരവിട്ടു.
ലാഹോറിലെ പേള്‍ കോണ്ടിനെന്റല് ഹോട്ടലില്‍ സംഘടിപ്പിച്ച വിരുന്നിലേക്കുള്ള ക്ഷണക്കത്തിന് ഷൊയബ് വില ഈടാക്കിയെന്നാണ് പരാതി. സഫ്ദര്അലി എന്ന ആരാധകന് വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഹോട്ടല്അധികൃതര് 15,000 രൂപയാണ് ക്ഷണക്കത്തിന്റെ വില എന്നറിയിച്ചുവത്രേ.
ഷൊയബിന്റെ കടുത്ത ആരാധകനായ സഫ്ദറിനെ ഇത് വിഷമിപ്പിച്ചു. ഇതേത്തുടര്ന്നാണദ്ദേഹം കോടതിയെ സമീപിച്ചത്.
ഇതിനിടെ, ആര്‍ഭാടമായി വിരുന്ന് നടത്തിയെന്നാരോപിച്ച് ഷൊയബിനും സാനിയയ്ക്കുമെതിരെ ശൈഖ് ഹസന് ഷെറാസ് എന്നയാള്‍ നല്കിയ ഹര്‍ജി ലാഹോര്‍ ഹൈക്കോടതി തള്ളിയിട്ടുണ്ട്.
സാനിയഷൊയബ് ദമ്പതിമാര്‍ കഴിഞ്ഞദിവസം സിയാല്‍കോട്ടില്‍ നടത്തിയ വിരുന്ന് ആരാധകരുടെ തള്ളിക്കയറ്റംമൂലം അലങ്കോലപ്പെട്ടിരുന്നു. വിവാഹശേഷം ഷോയിബ് സാനിയ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
അതേസമയം തന്റെ വിവാഹം വിവാദമാക്കരുതെന്ന് ഷൊയബ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്താനിലെ ജനക്കൂട്ടിത്തിനിടയില് സാനിയയെ സുരക്ഷിതയായി കൊണ്ടുനടക്കുക ബുദ്ധിമുട്ടാണെന്നും താരം പറയുന്നു.
മാധ്യമങ്ങളെയും ആരാധകരെയും ഭയന്ന് തങ്ങള്‍ രാത്രിസമയത്താണ് നഗരം കാണാനിറങ്ങുന്നതെന്നും പകല്‍സമയത്തും നഗരത്തിലിറങ്ങാന്‍ ആഗ്രഹമുണ്ടെന്നും സാനിയയും പറയുന്നുണ്ട്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications