കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോയിബ് ക്ഷണക്കത്ത് വിറ്റുവെന്ന് പരാതി

  • By Lakshmi
Google Oneindia Malayalam News

Sania and Shoaib
ഇസ്‌ലാമാബാദ്: സാനിയ മിര്‍സഷൊയബ് മാലിക് കല്യാണവിവാദം പാകിസ്താനില്‍ കോടതി കേറുന്നു. കല്യാണവിരുന്നിന്റെ ക്ഷണക്കത്ത് ഷൊയബ് വന്‍ തുകയ്ക്ക് വിറ്റുവെന്നാരോപിച്ച് ഒരു ആരാധകന്‍ തന്നെയാണ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

10,000 രൂപമുതല്‍ 15,000 രൂപവരെ വാങ്ങി ക്ഷണക്കത്തുകള്‍ വിറ്റുവെന്നാണ് അരോപണം. സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി പോലീസിനോട് ഉത്തരവിട്ടു.

ലാഹോറിലെ പേള്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ സംഘടിപ്പിച്ച വിരുന്നിലേക്കുള്ള ക്ഷണക്കത്തിന് ഷൊയബ് വില ഈടാക്കിയെന്നാണ് പരാതി. സഫ്ദര്‍അലി എന്ന ആരാധകന്‍ വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഹോട്ടല്‍അധികൃതര്‍ 15,000 രൂപയാണ് ക്ഷണക്കത്തിന്റെ വില എന്നറിയിച്ചുവത്രേ.

ഷൊയബിന്റെ കടുത്ത ആരാധകനായ സഫ്ദറിനെ ഇത് വിഷമിപ്പിച്ചു. ഇതേത്തുടര്‍ന്നാണദ്ദേഹം കോടതിയെ സമീപിച്ചത്.

ഇതിനിടെ, ആര്‍ഭാടമായി വിരുന്ന് നടത്തിയെന്നാരോപിച്ച് ഷൊയബിനും സാനിയയ്ക്കുമെതിരെ ശൈഖ് ഹസന്‍ ഷെറാസ് എന്നയാള്‍ നല്‍കിയ ഹര്‍ജി ലാഹോര്‍ ഹൈക്കോടതി തള്ളിയിട്ടുണ്ട്.

സാനിയഷൊയബ് ദമ്പതിമാര്‍ കഴിഞ്ഞദിവസം സിയാല്‍കോട്ടില്‍ നടത്തിയ വിരുന്ന് ആരാധകരുടെ തള്ളിക്കയറ്റംമൂലം അലങ്കോലപ്പെട്ടിരുന്നു. വിവാഹശേഷം ഷോയിബ് സാനിയ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

അതേസമയം തന്റെ വിവാഹം വിവാദമാക്കരുതെന്ന് ഷൊയബ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്താനിലെ ജനക്കൂട്ടിത്തിനിടയില്‍ സാനിയയെ സുരക്ഷിതയായി കൊണ്ടുനടക്കുക ബുദ്ധിമുട്ടാണെന്നും താരം പറയുന്നു.

മാധ്യമങ്ങളെയും ആരാധകരെയും ഭയന്ന് തങ്ങള്‍ രാത്രിസമയത്താണ് നഗരം കാണാനിറങ്ങുന്നതെന്നും പകല്‍സമയത്തും നഗരത്തിലിറങ്ങാന്‍ ആഗ്രഹമുണ്ടെന്നും സാനിയയും പറയുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X