Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള കോണ്‍ഗ്രസ് ജെ പിളര്‍പ്പിലേയ്ക്ക്

കൊച്ചി: കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കാനുള്ള പിജെ ജോസഫിന്റെ തീരുമാനത്തെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജെയില്‍ ഭിന്നത.

പാര്‍ട്ടി പിളരുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ലയനത്തിന് മുന്നോടിയായി എല്‍ഡിഎഫില്‍ നിന്നും വിട്ടുപോരാന്‍ തീരുമാനിച്ച ജോസഫിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് എതിര്‍പ്പുകള്‍ രൂക്ഷമായി.

ലയനത്തെക്കുറിച്ച് തങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നാണ് ബഹുഭൂരിപക്ഷം പാര്‍ട്ടി അണികളുടെയും പരാതി.

കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യനും പി സി തോമസും ജോസഫിനെതിരെ രംഗത്തു വന്നു കഴിഞ്ഞു. ലയനം സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും ചില സ്വാര്‍ത്ഥമതികളായ നേതാക്കളുടെ നേതൃത്വമാണ് ലയനത്തിന് കാരണമെന്നും ജോര്‍ജ് സെബാസ്റ്റ്യന്‍ ആരോപിച്ചു.

ലയനം ഏകപക്ഷീയമാണ്. പാര്‍ട്ടിയുടെ മേല്‍ത്തട്ടില്‍ മാത്രമാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. താഴെ ഘടകങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല- അദ്ദേഹം ആരോപിച്ചു.

എന്നാല്‍, കേരള കോണ്‍ഗ്രസ് എല്‍ ഡി എഫില്‍ തന്നെ തുടരുമെന്ന് പി സി തോമസ് വ്യക്തമാക്കി. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസുകാര്‍ ഇടതുമുന്നണിക്കൊപ്പം തന്നെ നില്ക്കും. ലയനം നടന്നാലും കേരള കോണ്‍ഗ്രസിന് ഈ മന്ത്രിസഭയില്‍ തുടര്‍ന്നും പ്രാതിനിധ്യം ഉണ്ടാകും- പി സി തോമസ് പറഞ്ഞു.

അതേസമയം, ജോസഫിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ മാണി വിഭാഗം നിലപാട് വ്യക്തമാക്കണമെന്ന് പി ടി തോമസ് എം പി ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+