നിയമലംഘനം: ഷാരൂഖിനും ഭാര്യയ്ക്കും നോട്ടീസ്

ഇതേകുറ്റത്തിന് രാജസ്ഥാന്‍ റോയല്‍സിന്റെ പ്രൊമോട്ടര്‍മാരായ ജയ്പുര്‍ ഐപിഎല്‍ ക്രിക്കറ്റിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. സമയപരിധിക്കുള്ളില്‍ കൃത്യമായ മറുപടിയില്ലെങ്കില്‍ കമ്പനികള്‍ക്കും ഡയറക്ടര്‍മാര്‍ക്കുമെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് കമ്പനി രജിസ്ട്രാര്‍ കമ്പനികാര്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
ഷാരൂഖ് ഖാന്റെയും ഗൗരിയുടെയും നേതൃത്വത്തിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സില്‍ 55 ശതമനം ഓഹരികളുണ്ട്. ഈ കമ്പനിയാണ് ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പ്രൊമോട്ട് ചെയ്യുന്നത്.
വാര്‍ഷിക വരവുചെലവുകണക്കു സമര്‍പ്പിക്കാത്തതിന്റെ പേരിലാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്. ഐപിഎല്‍. ടീമുകളുടെ ലേലം, സൗജന്യ ഓഹരി, എന്നിവയുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ മന്ത്രാലയം രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ കമ്പനികാര്യമന്ത്രാലയം സാധാരണഗതിയില്‍ അറിയേണ്ട വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നതെന്നും അത് ഗൗരവമായ അന്വേഷണമല്ലെന്നും മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.












Click it and Unblock the Notifications