ലൈംഗികപീഡനം: അധ്യാപകന്‍ അറസ്റ്റില്‍
ലാത്തൂര്‍: അധ്യാപകന്‍ വിദ്യാര്‍ഥിനിയെ രണ്ടാഴ്ചയായി ലൈംഗികമായി പീഡിപ്പിയ്ക്കുന്നതായി പരാതി. പരാതിയെത്തുടര്‍ന്ന് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മാതോശ്രീ മീനതായ് താക്കറെ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകനായ നാമദേവ് ബന്‍സോഡെയാണ് അറസ്റ്റിലായത്.
കഴിഞ്ഞ രണ്ടാഴ്ചയായി പെണ്‍കുട്ടിയെ ഇയാള്‍ വീട്ടിലേക്കു വിടാതെ ഹോസ്റ്റലില്‍ തന്നെ നിര്‍ത്തിയിരിക്കുകയായിരുന്നുവത്രേ. അമ്മ കാണാനായി എത്തിയപ്പോള്‍ വിദ്യാര്‍ഥിനി കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പാരിതപ്പെടുകയും പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.












Click it and Unblock the Notifications