Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രക്കാരിയുടെ കരണത്തടിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

കൊച്ചി: ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ച വീട്ടമ്മയുടെ കരണത്തടിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റിലായി. സംഭവം നടന്ന് പതിനൊന്ന് ദിവസത്തിന് ശേഷമാണ് ഇയാള്‍ അറസ്റ്റിയാത്, സംഭവം നടന്ന അന്നുമുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.

കാക്കനാട് ചോറ്റാനിക്കര റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ ഉടുക്കി സ്വദേശി ഫിറോസ് ആണ് അറസ്റ്റിലായത്. ഫോര്‍ഷോര്‍ റോഡിലുള്ള ഒരു ചായക്കടയില്‍ വെച്ചാണിയാള്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

സംഭവം കേസായതോടെ എറണാകുളത്തുനിന്ന് മുങ്ങിയ ഫിറോസ് പെരിന്തല്‍മണ്ണ, കോതമംഗലം, ചങ്ങനാശ്ശേരി ഭാഗങ്ങളില്‍ തങ്ങിയശേഷം, എറണാകുളത്ത് തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റിലായത്.

ഏപ്രില്‍ 16നാണ് ഫിറോശ് ബാക്കി പണം ചോദിച്ച യാത്രക്കാരിയുടെ കരണത്തടിച്ചത്. യുവതിയെ രണ്ട് പെണ്‍മക്കളുടെയും മുമ്പില്‍ വച്ചാണത്ര ഫിറോസ് അടിച്ചത്. 15 രൂപ കൊടുത്ത ശേഷം കച്ചേരിപ്പടിയിലേക്ക് മൂന്ന് ടിക്കറ്റ് എടുത്തു. ബാക്കി ഒന്നര രൂപ ചില്ലറയില്ലെന്നും ഇറങ്ങുമ്പോള്‍ തരാമെന്നും ഫിറോസ് പറഞ്ഞു.

നോര്‍ത്ത് പാലം കഴിഞ്ഞപ്പോള്‍ അംബിക ബാക്കി തുക വീണ്ടും ചോദിച്ചു. ഇതോടെയാണ് ഫിറോസ് അനാവശ്യമായി അസഭ്യം പറയുകയും കരണത്തടിക്കുകയും ചെയ്തത്. ബസ്സിലെ യാത്രക്കാരിയായ ഒരു വക്കീല്‍ സംഭവം പോലീസിനെ അറിയുകയായിരുന്നു.

പോലീസ് എത്തും മുമ്പേ ഫിറോസ് ബസ്സില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കായി പൊലീസ് ഏറെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെട്ട് യാത്രക്കാരിയുടെ മൊഴി ശേഖരിച്ചിട്ടുണ്ട്. മധ്യമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി.കെ. സ്റ്റീഫന്‍, ഫിറോസിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഫിറോസിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+