ലയനം: ചര്‍ച്ച നടന്നിട്ടില്ലെന്ന് മാണി
തിരുവനന്തപുരം: തന്റെ പാര്‍ട്ടിയില്‍ കേരള കോണ്‍ഗ്രസ് ജെ ലയിക്കുന്ന കാര്യം സംബന്ധിച്ച് ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി.
ജെ വിഭാഗവുമായി ലയിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ല. കേരള കോണ്‍ഗ്രസ് ഒന്നാകുന്നതില്‍ തെറ്റില്ല. കേരള കോണ്‍ഗ്രസ് ഒന്നാകണമെന്നത് വളരെക്കാലമായുള്ള ആഗ്രഹമാണ്. ഈ ലയനം ഐക്യമുന്നണിയെ ശക്തിപ്പെടുത്തും.
എന്നാല്‍ ഇതു സംബന്ധിച്ച് പാര്‍ട്ടിയുടെ നേതൃ തലത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ല. സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയല്ല കേരള കോണ്‍ഗ്രസ് ഒന്നാകുന്നത്- തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മാണി പറഞ്ഞു.
മന്ത്രിസഭായോഗത്തില്‍ പി ജെ ജോസഫ് പങ്കെടുക്കാതിരുന്നത് സംബന്ധിച്ച ചോദ്യത്തിന് അക്കാര്യത്തിന് ഉത്തരം നല്‌കേണ്ടത് ജോസ്ഫ് ആണെന്നായിരുന്നു മാണിയുടെ മറുപടി.
ലയനം സാധ്യമായാല്‍ തെരഞ്ഞെടുപ്പു കാലത്ത് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് അത് അപ്പോള്‍ ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications