കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫിന്റെ കാര്യം കാത്തിരുന്നു കാണാം: വിഎസ്

  • By Lakshmi
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: മന്ത്രി പിജെ ജോസഫിന്റെ പാര്‍ട്ടി മാണി കോണ്‍ഗ്രസില്‍ ലയിക്കുന്നതും പിജെ ജോസഫ് രാജിവയ്ക്കുന്നതും കാത്തിരുന്ന് കാണാമെന്ന് മുഖ്യമന്ത്രി പൊതുമരാമത്ത് വകുപ്പുമന്ത്രി പി ജെ ജോസഫ.

ജോസഫ് മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ഇത് സംബന്ധിച്ച് അറിയിപ്പൊന്നും നല്‍കിയിരുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്നണിയില്‍ ആരെയും പിടിച്ചുനിര്‍ത്തേണ്ട കാര്യമില്ല. അതിനായി ശ്രമിക്കുകയുമില്ല. തീര്‍ക്കാനാത്ത പ്രശ്‌നങ്ങള്‍ പാര്‍ട്ടികളില്‍ വരുന്നതുകൊണ്ടാണോ എന്നറിയില്ല ഇത്തരം തീരുമാനങ്ങള്‍-മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ വിഎസ് പറഞ്ഞു.

ജോസഫ് ഗ്രൂപ്പ് മുന്നണി വിടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മുന്നണി ഇപ്പോള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. ഏതെങ്കിലും പാര്‍ട്ടിയെ ബലം പ്രയോഗിച്ച് പിടിച്ചു നിര്‍ത്താന്‍ കഴിയുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

ജോസഫിന്റെ രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് ഇത്തരം കുരുത്തക്കേടുള്ള ചോദ്യങ്ങള്‍ നിങ്ങള്‍ തന്നെ ചോദിച്ചാല്‍ എന്തു ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X