മന്ത്രിസഭാ യോഗത്തില്‍ ജോസഫ് പങ്കെടുക്കില്ല

ലയനത്തിന് മുന്നോടിയായി ശനിയാഴ്ച രാജി സമര്‍പ്പിക്കാനാണ് പിജെ ജോസഫിന്റെ തീരുമാനം. ഇടതുമുന്നണിയില്‍ തുടര്‍ന്നുകൊണ്ട് യുഡിഎഫ് പ്രവേശനത്തിന്റെ ചര്‍ച്ചകള്‍ അനുവദിക്കില്ലെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേ സമയം രാജി വാര്‍ത്തകള്‍ പുറത്തുവന്നതോടെ ജോസഫിന്റെ രാജി മുഖ്യമന്ത്രി നേരത്തെ ആവശ്യപ്പെടാനും സാധ്യതയേറി.
ജൂണ്‍ ആദ്യവാരം കോട്ടയത്ത് ലയന സമ്മേളനം നടക്കുമെന്നാണ് സൂചനകള്‍. പിജെ ജോസഫിന് പുറമെ മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങി ജോസഫ് ഗ്രൂപ്പിലെ പ്രമുഖരൊക്കെയും അടുത്ത കാലത്തു നടന്ന ലയന ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്നു.
അതിനിടെ ലയന നീക്കം പാര്‍ട്ടിയെ പിളര്‍പ്പിലേയ്ക്ക് നയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലയനത്തെ എതിര്‍ക്കുന്ന പിസി തോമസ് പാര്‍ട്ടി എല്‍ഡിഎഫില്‍ തുടരുമെന്ന് വ്യക്തമാക്കി. ഈ മന്ത്രി സഭയില്‍ പാര്‍ട്ടിയ്ക്ക് തുടര്‍ന്നും മന്ത്രിസ്ഥാനമുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications