ഹര്‍ത്താല്‍ ദിവസം ജീപ്പില്‍ പ്രസവം
ആലത്തൂര്‍: ഹര്‍ത്താല്‍ മൂലം വാഹനം കിട്ടാന്‍ വൈകിയതിനെത്തുടര്‍ന്ന് യുവതി ജീപ്പില്‍ പ്രസവിച്ചു.
പ്രവസവേദനയുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് പാടൂര്‍ സ്വദേശി സിന്ധു(20) ജീപ്പില്‍ പ്രസവിച്ചു.
യുവതിക്ക് ജീപ്പില്‍ സുഖപ്രസവം. പാടൂര്‍ വാണിയത്തറ വിനോദിന്റെ ഭാര്യ സിന്ധുവാണ് (20) വാഹനത്തില്‍വെച്ച് ആണ്‍കുഞ്ഞിന് ജന്മംനല്കിയത്. അമ്മയും കുഞ്ഞും ആലത്തൂര്‍ താലൂക്കാസ്?പത്രിയില്‍ സുഖമായി കഴിയുന്നു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. വീട്ടില്‍വെച്ച് സിന്ധുവിന് പ്രസവവേദന തുടങ്ങിയപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ ഹര്‍ത്താല്‍ കാരണം ഉടന്‍ വാഹനംകിട്ടിയില്ല.
തുടര്‍ന്ന് ഏറെസമയത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഒരു വണ്ടി കൊണ്ടുവരികയായിരുന്നു. ആലത്തൂരിലേക്കുള്ള വഴിമധ്യേ കഴനിചുങ്കത്തിനുസമീപം പ്രസവം നടന്നു. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.












Click it and Unblock the Notifications