Get Updates
Get notified of breaking news, exclusive insights, and must-see stories!

കറാച്ചി; ആണ്‍വേശ്യകളുടെ നഗരം

കറാച്ചി: പാകിസ്താനിലെ പ്രമുഖ നഗരമായ കറാച്ചി ആണ്‍ വേശ്യകളുടെ കേന്ദ്രമായി മാറുന്നതായി റിപ്പോര്‍ട്ട്. കറാച്ചിയിലെ തിരക്കുപിടിച്ച തെരുവുകളില്‍ ഒട്ടേറെ ആണ്‍ വേശ്യകളെ കണ്ടുമുട്ടാന്‍ കഴിയുമെന്ന് ദി ഡെയ്‌ലി ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നഗരത്തില്‍ 15 നും 25 നും ഇടയില്‍ പ്രായമുള്ള ഡസന്‍ കണക്കിന് ആണ്‍ വേശ്യകളെ കാണാന്‍ സാധിക്കും. എന്നാല്‍ ഇവര്‍ ലൈംഗികതയുടെ കച്ചവടക്കാരാണെന്ന് എല്ലാവര്‍ക്കും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയണമെന്നില്ല.

ഇവര്‍ ആവശ്യക്കാരുമായി സംസാരിക്കുന്ന രീതി സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ വിഷമമാണ്- റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിലപ്പോള്‍ കണ്ണുകള്‍ കൊണ്ടുള്ള വെറുമൊരു ആംഗ്യത്തില്‍ക്കൂടിയായിരിക്കും മിക്കപ്പോഴും ഇവരുമായി ആവശ്യക്കാര്‍ കച്ചവടമുറപ്പിയ്ക്കുന്നതെന്നും പെരുവെളിപ്പെടുത്താത്ത ഒരു ആണ്‍ വേശ്യയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യമായി പ്രകൃതിവിരുദ്ധ ബന്ധത്തില്‍ ഏര്‍പ്പെട്ടത് തന്റെ പതിനൊന്നാം വയസ്സില്‍ ആണെന്ന് പറയുന്ന ഇയാള്‍ തന്റെ അധ്യാപകനാണ് തന്നെ വഴിതെറ്റിച്ചതെന്നും വെളിപ്പെടുത്തുന്നുണ്ട്.

ആദ്യം അധ്യാപകന്റെ നിര്‍ബന്ധത്തിനു വഴങ്ങിയ താന്‍ പിന്നീട് ഇതൊരു തൊഴിലാക്കുകയായിരുന്നുവെന്നും നഗരത്തില്‍ പണത്തിനു വേണ്ടിയും ആസ്വാദനത്തിനു വേണ്ടിയും വേശ്യാവൃത്തി നടത്തുന്ന യുവാക്കള്‍ ഒട്ടേറെയുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.

പൊലിസുകാരും സുരക്ഷാ ഉദ്യോഗസ്ഥരം വരെ തങ്ങളെ ഇത്തരം ആവശ്യത്തിനായി സമീപിക്കാറുണ്ടെന്നും അവര്‍ പണം നല്‍കില്ലെന്നും ഇയാള്‍ പറുയന്നു. അതുകൊണ്ടുതന്നെ ഇത്തരക്കാരുമായുള്ള കച്ചവടം ഇവര്‍ കഴിയുന്നതും ഒഴിവാക്കുകയാണ് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+