മാധുരി ചാരക്കേസ്: ഡോക്ടര്‍ ദമ്പതികളെ ചോദ്യം ചെയ്തു

ഡോക്ടര്‍ ഖേം രാജ് ശര്‍മയെയും ഭാര്യ ഡോക്ടര്‍ ചമ്പ ശര്‍മയെയുമാണ് ഏകദേശം രണ്ടു മണിക്കൂറോളം ചോദ്യംചെയ്തത്. മാധുരി ഗുപ്ത മാര്‍ച്ച് 29ന് തങ്ങളുടെ വസതിയില്‍ തങ്ങിയതായി ഇവര്‍ സമ്മതിച്ചിട്ടുണ്ട്.
വാഗാ അതിര്‍ത്തി വഴിയാണ് മാധുരി എത്തിയത്. ഇതേസമയം തന്നെ മറ്റൊരു സുഹൃത്തായ ഡോക്ടര്‍ പ്രേം ലതയും തങ്ങളുടെ വസതി സന്ദര്‍ശിച്ചിരുന്നു. ജമ്മുവിലെ വിവിധ ഭാഗങ്ങള്‍ തങ്ങള്‍ സന്ദര്‍ശിച്ചതായും ദമ്പതികള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.
അതേ സമയം മാധുരിയും ഡോക്ടര്‍ ദമ്പതികളും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല എന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മാധുരിക്ക് സര്‍ക്കാരിന്റെ ഉന്നത രഹസ്യങ്ങള്‍ അടങ്ങുന്ന രേഖകള്‍ പ്രാപ്യമല്ലായിരുന്നു എന്ന് വിദേശകാര്യ സഹമന്ത്രി പ്രിനീത് കൌര്‍ ലോക്‌സഭയില്‍ പറഞ്ഞു. ചോദ്യംചെയ്യല്‍ തുടരുകയായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications