കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണര്‍ക്കായി അറ്റോര്‍ണി ജനറല്‍ വാദിക്കണം

  • By Ajith Babu
Google Oneindia Malayalam News

Supreme Court
ദില്ലി: ലാവലിന്‍ കേസില്‍ സംസ്ഥാന ഗവര്‍ണറുടെ ഭാഗം അറ്റോര്‍ണി ജനറല്‍ തന്നെ വാദിയ്ക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സിബിഐയ്ക്കു വേണ്ടി മറ്റൊരു അഭിഭാഷകന്‍ ഹാജരായാല്‍ താന്‍ ഗവര്‍ണര്‍ക്ക് വേണ്ടി വാദിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വാഹന്‍വതി കോടതിയെ അറിയിച്ചു.

സിബിഐ പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിയും സിബിഐ കുറ്റപത്രവും റദ്ദാക്കണമെന്നാവശ്യപ്പെട്ടു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിര്‍ദേശം.

സിബിഐയ്ക്കു വേണ്ടി ഹാജരാകുന്ന തനിക്ക് ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരാകാനാവില്ലെന്ന് അറ്റോര്‍ണി ജനറല്‍ നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യത്തിന്‍ മേലാണ് താന്‍ വാദം നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ അറ്റോര്‍ണി ജനറല്‍ ഉള്ളപ്പോള്‍ മറ്റു അഭിഭാഷകന്‍ ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരാകുന്നത് ഉചിതമല്ലെന്ന് വ്യാഴാഴ്ച കോടതി നിരീക്ഷിച്ചു. ഈ കാര്യം സിബിഐയുമായി ചര്‍ച്ച ചെയ്തിട്ട് തീരുമാനം അറിയിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

അതേസമയം കൊച്ചിയിലെ സിബിഐ കോടതിയില്‍ നടക്കുന്ന വിചാരണ സ്റ്റേ ചെയ്യണമെന്ന പിണറായി വിജയന്റെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു.

പ്രധാനപ്പെട്ട നടപടികളൊന്നും ഉണ്ടാവില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഉറപ്പു നല്‍കിയ പശ്ചാത്തലത്തിലാണ് നടപടി. കാര്യമായ എന്തെങ്കിലും ഉണ്ടാവുകയാണെങ്കില്‍ സ്റ്റേ ആവശ്യവുമായി പിണറായിക്ക് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. കേസ് പരിഗണിക്കുന്നതു ജൂലൈ നാലാം ആഴ്ചയിലേക്കു മാറ്റി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X