രാജ രാജിവെക്കണമെന്ന് പ്രതിപക്ഷം

2008ല്‍ 2ജി സ്‌പെക്ട്രം അനുവദിച്ചതില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും പബ്ലിക് റിലേഷന്‍ രംഗത്തുള്ള നീര റാദിയ എന്ന സ്ത്രീ പവര്‍ ബ്രോക്കറായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം രാജയുടെ രാജി ആവശ്യപ്പെട്ടത്.
സ്‌പെക്ട്രം, ഐപിഎല്‍, ഫോണ്‍ചോര്‍ത്തല്‍ വിവാദങ്ങള്‍ പരിശോധിക്കുമെന്നു ധനമന്ത്രി പ്രണബ് മുഖര്‍ജി ഉറപ്പുനല്‍കിയെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതിനാല്‍ സഭാ നടപടികള്‍ തടസപ്പെട്ടു.
പുതിയ ടെലികോം ലൈസന്‍സും സ്‌പെക്ട്രവും ഇഷ്ടക്കാര്‍ക്ക് നിസ്സാരവിലയ്ക്കു നല്‍കിയെന്നാണ് രാജയ്‌ക്കെതിരേ ആരോപണം.ഇതുവഴി സര്‍ക്കാരിന് 60,000 കോടിയുടെ നഷ്ടമുണ്ടായെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications