തഞ്ചാവൂരില്‍ വാഹനാപകടം: 6 മലയാളികള്‍ മരിച്ചു

കൊച്ചി കലൂല്‍ ആസാദ് റോഡ് സ്വദേശി ജോസഫിന്റെ ഭാര്യ ഷൈനി(25), മകന്‍ ഷാന്‍, ആസാദ്‌റോഡ് ജോസിയുടെ മകള്‍ സോന(10), വടുതല മാത്യൂസ്(33), പാലക്കാട് സ്വദേശികളായ ലീല(45), മകള്‍ രഞ്ജു(28) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഏഴു പേരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. ബന്ധുക്കളായ ഇവര്‍ കൊച്ചിയില്‍ നിന്നും പാലക്കാടെത്തി അവിടെന്ന് വേളാങ്കണ്ണിയിലേയ്ക്ക് രണ്ട് വാഹനങ്ങളിലായി പോവുകയായിരുന്നു.
ഒരു വാഹനം നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പുറകില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉറങ്ങിയതും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications