തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍: വിഎസിന് വിമര്‍ശനം

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന ആരോപണം ഒഴിവാക്കാനും പ്രതിപക്ഷ വിമര്‍ശനം ഒഴിവാക്കാനുമാണ് മുഖ്യമന്ത്രി തന്നോടുകൂടി ആലോചിച്ചിട്ടാണു നടപടിയെടുത്തതെന്ന് നേരത്തേ പ്രതികരിച്ചത്.
സസ്‌പെന്‍ഷന്‍ നടപടി ചില മാധ്യമ പ്രവര്‍ത്തകര്‍ വഴിയാണ് അറിഞ്ഞത്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട നടപടിയെടുക്കുമ്പോള്‍ മന്ത്രിയോടു കൂടി ആലോചിക്കണമായിരുന്നു. ആഭ്യന്തര സെക്രട്ടറിയെയും അറിയിച്ചിരുന്നില്ല. ഒരു തരത്തിലുള്ള ആശയ വിനിമയവും നടത്തിയില്ല. തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രിമാരടക്കമുള്ള ഭൂരിപക്ഷാംഗങ്ങളും മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിച്ചു.
പിജെ ജോസഫ് മാണി കേരള കോണ്‍ഗ്രസുകളുടെ ലയനം സംബന്ധിച്ചും സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്തു. ലയനമോ രാജിയോ സംബന്ധിച്ച് പി.ജെ.ജോസഫ് ഒരു കാര്യവും മുഖ്യമന്ത്രിയേയോ എല്‍ഡിഎഫ് കണ്‍വീനറേയോ സിപിഎം സംസ്ഥാന സെക്രട്ടറിയേയോ അറിയിച്ചിട്ടില്ല.
അതിനാല്‍ അദ്ദേഹത്തിന്റെ രാജി തല്‍ക്കാലം സിപിഎം ആവശ്യപ്പെടില്ല. ഏപ്രില്‍ 30ന് നടക്കുന്ന കേരള കോണ്‍ഗ്രസ്‌ജെ സംസ്ഥാന സമിതി യോഗത്തിന്റെ തീരുമാനം പരിശോധിച്ച് തീരുമാനം കൈക്കൊള്ളാമെന്ന ധാരണയാണ് യോഗത്തില്‍ ഉരുത്തിരിഞ്ഞത്.












Click it and Unblock the Notifications