തച്ചങ്കരി കേസ്: എജി ഹാജരാകില്ല

തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ സ്‌റ്റേ ചെയ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിന്റെ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സര്‍ക്കാര്‍ വ്യാഴാഴ്ച ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യാനിരിക്കെയാണ് എജി കോടതിയില്‍ ഹാജരാകാനുള്ള ബുദ്ധിമുട്ട് അറിയിച്ചത്. സിഎടിയില്‍ ഹാജരായ ഗവണ്‍മെന്റ് പ്ലീഡര്‍ മനോജ് കുമാറും കോടതില്‍ ഹാജരാകാന്‍ വിസമതിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസും നിയമവകുപ്പും ചേര്‍ന്നു ഹര്‍ജിയിലെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് റിട്ട് സമര്‍പ്പിക്കുന്നത്.
നേരത്തെ ടോമിന്‍ തച്ചങ്കരിക്കെതിരെ സര്‍ക്കാര്‍ തയ്യാറാക്കിയ വാദങ്ങള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ ഹാജരാക്കിയിരുന്നില്ല. ഇതില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് ടെലിഫോണിലൂടെ വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രി നല്‍കിയ വിവരങ്ങള്‍ തയ്യാറാക്കി സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്താന്‍ സാവകാശം ലഭിച്ചില്ലെന്നാണ് എജി വിശദീകരണം നല്‍കിയത്.












Click it and Unblock the Notifications