ജോസഫിനെതിരെയുള്ള പ്രതിഷേധം നിര്‍ത്തണം: ചാണ്ടി

ലയനകാര്യം കെഎം മാണി കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയെയും തന്നെയും ബുധനാഴ്ച രാത്രി അറിയിച്ചിരുന്നതായി ഉമ്മന്‍ചാണ്ടി വെമാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രാഥമിക ചര്‍ച്ച മാത്രമാണ് നടന്നിട്ടുള്ളതെന്നും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നുമാണ് മാണി അറിയിച്ചിട്ടുള്ളത്.
ലയന കാര്യത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടുണ്ട്. യുഡിഎഫ്. ജനാധിപത്യ സംവിധാനമാണ്. അതില്‍ ആരെ ചേര്‍ക്കണം എന്നൊക്കെ ഘടകകക്ഷികളുമായും മറ്റും ചര്‍ച്ചചെയ്യണം. ഏതായാലും പുതിയ ഘടകകക്ഷികളെ എടുക്കുന്ന കാര്യം യു.ഡി.എഫിന്റെ പരിഗണനയിലില്ല.
ജോസഫിനെതിരെ യുഡിഎഫ് ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. അത് ആര്‍ക്കും ഒഴിവാക്കാനോ നിഷേധിക്കാനോ കഴിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications