ശ്രീനാഥിന്റെ മരണം അന്വേഷിക്കും: കോടിയേരി

ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീനാഥിന്റെ സഹോദരന്‍ സത്യനാഥും മറ്റ് ബന്ധുക്കളും കഴിഞ്ഞ ദിവസം കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. ഇവരുടെ പരാതി ഡിജിപിയ്ക്ക് കൈമാറിയതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 23നാണ് ശ്രീനാഥിനെ കോതമംഗലത്തുള്ള മരിയ ഇന്റര്‍നാഷണല്‍ ഹോട്ടലിലെ ഒരു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സഹോദരന്‍ സത്യനാഥും ശ്രീനാഥിന്റെ ഭാര്യ ലതയും രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications