തച്ചങ്കരിക്കെതിരെ ശ്രീലേഖ പരാതി നല്‍കി
തിരുവനന്തപുരം: വിദേശയാത്രാ വിവാദത്തില്‍ തന്റെ പേര് വലിച്ചിഴച്ചതിന് ടോമിന്‍ തച്ചങ്കരിക്കെതിരെ ഐജി ആര്‍ ശ്രീലേഖയുടെ പരാതി.
അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് തച്ചങ്കരി തന്റെ പേര് മന:പൂര്‍വ്വം വിവാദത്തിലേക്ക് കൊണ്ടുവരുന്നതെന്നും ശ്രീലേഖ ഐപിഎസ് ഓഫിസേഴ്‌സ് അസോസിയേഷന് നല്‍കിയ പരാതിയില്‍ പറയുന്നു.
തച്ചങ്കരിക്കെതിരെ നടപടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ആലുവ റൂറല്‍ എസ്പി ടി വിക്രം ഇതേ ആവശ്യമുന്നയിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
ശ്രീലേഖയുള്‍പ്പെടെ ആറ് ഐഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ സര്‍വീസ് ചട്ടം ലംഘിച്ച് വിദേശയാത്ര നടത്തിയെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് നല്‍കിയ ഹര്‍ജിയില്‍ തച്ചങ്കരി ആരോപിച്ചിരുന്നു. സമാനമായ കുറ്റത്തിനു താന്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ ശ്രീലേഖയെപ്പോലെയുള്ളവര്‍ രക്ഷപ്പെട്ടെന്നാണ് തച്ചങ്കരിയുടെ വാദം.












Click it and Unblock the Notifications