28 കുട്ടികള്‍ക്കും ടീച്ചര്‍ക്കും കുത്തേറ്റു

ഇതേ സ്‌കൂളില്‍ നേരത്തെ അധ്യാപകനായിരുന്ന ചെന്‍ കാങ്ബിങ്(47) എന്നയാളാണ് ആക്രമണം നടത്തിയത്. മാനസിക നില തകരാറിലായ ഇയാള്‍ വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ സ്‌കൂളിലെത്തിയത്.
കത്തിയുമായി ക്ലാസിനുള്ളിലെത്തിയ ഇയാള്‍ കുട്ടികളെ ആക്രമിക്കുകയായിരുന്നു. ഇതു കണ്ട് തടയാനെത്തിയ ആര്‍ട്ട് അദ്ധ്യാപികയ്ക്കാണ് കുത്തേറ്റത്. പിന്നീട് അരമണിക്കൂര്‍ നേരത്തെ ശ്രമഫലമായി സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്ത് ആശുപത്രിയിലാക്കി.
കഴിഞ്ഞ മാസം ചൈനയിലെ ഫ്യുജിയാന്‍ പ്രവിശ്യയില്‍ മനോരോഗിയായ ഡോക്ടര്‍ എട്ടു െ്രെപമറി സ്‌കൂള്‍ വി്ദ്യാര്‍ത്ഥികളെ വെട്ടിക്കൊന്നിരുന്നു. ഇതിന്റെ ഓര്‍മ്മകള്‍ മായും മുമ്പെയാണ് ചൈനയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും ആക്രമിക്കപ്പെട്ടത്.












Click it and Unblock the Notifications