Get Updates
Get notified of breaking news, exclusive insights, and must-see stories!

മരുന്നായി തുടങ്ങി; അഞ്ചുവയസ്സില്‍ മദ്യപനായി !!

ബാംഗ്‌ളൂര്‍ : ചുമ മാറാനായി നിത്യേന മദ്യം കൊടുത്തതിനെത്തുടര്‍ന്ന് അഞ്ചുവയസ്സുകാരന്‍ മുഴുക്കുടിയനായി. ചുമകൊണ്ട് പൊറുതിമുട്ടുന്ന പേരക്കുട്ടിക്ക് അമ്മൂമ്മയും അപ്പൂപ്പനുമാണ് മരുന്നായി മദ്യം നല്‍കിയത്.

പിന്നാലെ മദ്യത്തിന് അടിമയായ അഞ്ചുവയസ്സുാരന്‍ മദ്യം കിട്ടാന്‍ വൈകിയാല്‍ വൈലന്റാകുന്ന അവസ്ഥ. ഇതുകാരണം വീട്ടുകാര്‍ ഇപ്പോള്‍ നിത്യേന ഇവന് മദ്യം വിളമ്പുകയാണ്.

കര്‍ണാകടത്തിലെ ദുര്‍ഗാവതി ഗ്രാമത്തിലെ എരണ്ണ എന്ന അഞ്ചു വയസ്സുകാരനാണ് ചെറു പ്രായത്തിലേ മുഴുക്കുടിയനായത്. മൂന്നുവര്‍ഷമായി അല്പമെങ്കിലും മദ്യം അകത്താക്കാത്ത ഒരു ദിവസവും ഈ കുഞ്ഞിനില്ല.

മദ്യത്തില്‍ ഐസോ വെള്ളമോ ചേര്‍ക്കണമെന്ന നിര്‍ബന്ധമൊന്നും എരണയ്ക്കില്ല. ഒരു കുപ്പി ബിയറോ 90 മില്ലി ബ്രാണ്ടിയോ വിസ്‌കിയോ ആയാലും ഒരു കൂസലുമില്ലാതെ കുട്ടി അകത്താക്കും.

രണ്ടു വയസ്സുള്ളപ്പോള്‍ വന്ന ഒരു ചെറിയ ചുമ മാറ്റാനാണ് അപ്പൂപ്പനും അമ്മൂമ്മയും കുട്ടിക്ക് മദ്യം നല്‍കിയത്തുടങ്ങിയത്. തുടര്‍ന്ന് കുട്ടി മദ്യത്തിന് അടിമയാകുകയായിരുന്നു.

പ്രശ്‌നമറിഞ്ഞ കുട്ടിയുടെ വിദ്യാഭ്യാസ ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി സംസ്ഥാന എക്‌സൈസ് മന്ത്രി രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെ ലഹരി മുക്ത ക്യാമ്പിലയക്കാമെന്ന് അദ്ദേഹം ബന്ധുക്കളെ അറിയിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+