ബിജെപിക്ക് മനം മാറ്റം; സോറന്‍ തുടരും

ജാര്‍ഖണ്ഡില്‍ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതില്‍ വിരോധമില്ലെന്ന ജെഎംഎം നേതാവ് ഷിബു സോറന്റെ നിലപാട് പരിഗണിച്ചാണ് നടപടി. സോറന്റെ വാഗ്ദാനം സ്വീകരിച്ചാല്‍ ബിജെപി നേതാവ് അര്‍ജ്ജുന്‍ മുണ്ടെ മുഖ്യമന്ത്രി ആയേക്കുമെന്നാണു സൂചന.
സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം വരുന്നത് തടയുന്നതിനാണ് പാര്‍ട്ടി പ്രാമുഖ്യം നല്‍കുന്നതെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.
ലോക്‌സഭയില്‍ ഖണ്ഡന പ്രമേയ വോട്ടെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി ഷിബു സോറന്‍ വോട്ട് ചെയ്തത് മനുഷ്യസഹജമായ അബദ്ധമാണെന്നു വിശദീകരിച്ച് സോറനും മകന്‍ ഹേമന്ദും ബിജെപി നേതാക്കളെ കാണുകയും മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications