കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് മനം മാറ്റം; സോറന്‍ തുടരും

  • By Ajith Babu
Google Oneindia Malayalam News

BJP
ദില്ലി: ജാര്‍ഖണ്ഡിലെ ഷിബു സോറന്‍ സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനം ബിജെപി മരവിപ്പിച്ചു.പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തത്കാലം പിന്തുണ പിന്‍വലിക്കേണ്ടെന്ന ധാരണയുണ്ടായത്.

ജാര്‍ഖണ്ഡില്‍ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതില്‍ വിരോധമില്ലെന്ന ജെഎംഎം നേതാവ് ഷിബു സോറന്റെ നിലപാട് പരിഗണിച്ചാണ് നടപടി. സോറന്റെ വാഗ്ദാനം സ്വീകരിച്ചാല്‍ ബിജെപി നേതാവ് അര്‍ജ്ജുന്‍ മുണ്ടെ മുഖ്യമന്ത്രി ആയേക്കുമെന്നാണു സൂചന.

സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം വരുന്നത് തടയുന്നതിനാണ് പാര്‍ട്ടി പ്രാമുഖ്യം നല്‍കുന്നതെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.

ലോക്‌സഭയില്‍ ഖണ്ഡന പ്രമേയ വോട്ടെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി ഷിബു സോറന്‍ വോട്ട് ചെയ്തത് മനുഷ്യസഹജമായ അബദ്ധമാണെന്നു വിശദീകരിച്ച് സോറനും മകന്‍ ഹേമന്ദും ബിജെപി നേതാക്കളെ കാണുകയും മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X