Get Updates
Get notified of breaking news, exclusive insights, and must-see stories!

താന്‍ പുരുഷനല്ലെന്ന് നിത്യാനന്ദ

Nithyananda
ബാംഗ്ലൂര്‍: താന്‍ പുരുഷനല്ലെന്നും അതിനാല്‍ തന്നെ സ്ത്രീകളുമായി തനിയ്ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നും പൊലീസ് കസ്റ്റഡിയിലുള്ള സ്വാമി നിത്യാനന്ദ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. വേണമെങ്കില്‍ പുരുഷത്വം തെളിയിക്കുന്നതിനുള്ള പരിശോധനകള്‍ക്ക് വിധേയനാകാന്‍ സന്നദ്ധനാണെന്ന നിത്യാനന്ദ അറിയിച്ചിട്ടുണ്ട്.

ബാംഗ്‌ളൂരില്‍ സ്വാമി നിത്യാനന്ദയെ ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോഴാണ് നിത്യാനന്ദ ഇത്തരത്തില്‍ മൊഴി നല്‍കിയത്.

എന്നാല്‍ നിത്യാനന്ദയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. അന്വേഷണത്തെ വഴിതെറ്റിയ്ക്കാനുള്ള ശ്രമമായിട്ടാണ് അവര്‍ ഇതിനെ കാണുന്നത്. നിത്യാനന്ദയുടെ പാസ്‌പോര്‍ട്ടില്‍ അദ്ദേഹം പുരുഷനാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സിഐഡി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വാമി നിത്യാനന്ദയ്‌ക്കൊപ്പം അഞ്ച് സ്ത്രീകള്‍ കിടപ്പറ പങ്കിടുന്ന രംഗങ്ങള്‍ അടങ്ങിയ ഒരു സിഡി ഹൈദരാബാദിലെ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഈ സിഡിയില്‍ 36 വീഡിയോ ദൃശ്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നത്. ഇവിടെ നിന്ന് ലഭിയ്ക്കുന്ന അന്വേഷണത്തില്‍ വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്.

അതിനിടെ നിത്യാനന്ദയുടെ വിദേശ യാത്രകളില്‍ നിത്യാനന്ദ കൊണ്ടുവന്നിട്ടുള്ള ബാഗുകളില്‍ എന്തെല്ലാം സാധനങ്ങളാണ് ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ എല്ലാ വിമാനത്താവളങ്ങളിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റവന്യൂ ഇന്റലിജന്റസ് ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സ്വര്‍ണ്ണം പൂശിയ പൂജാ പാത്രങ്ങളാണ് അദ്ദേഹം യാത്രകളില്‍ കൊണ്ടുപോയിരുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+