Get Updates
Get notified of breaking news, exclusive insights, and must-see stories!

വിക്കിപീഡിയയില്‍ അശ്ലീലമുണ്ടെന്ന് പരാതി

ബാംഗ്ലൂര്‍: ഇന്റര്‍നെറ്റിലെ ലോകത്തെ ഏറ്റവും വലിയ വിജ്ഞാനശേഖരമായ വിക്കിപീഡിയ കുട്ടികളുമായി ബന്ധപ്പെട്ടുള്ള അശ്ലീലങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് പരാതി. വിക്കീപീഡിയയുടെ സഹസ്ഥാപകരില്‍ ഒരാളായ ലാറി സാങ്ഗര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇതുസംബന്ധിച്ച് ലാറി അമേരിക്കയിലെ അന്വേഷണ ഏജന്‍സിയായ എഫ് ബി ഐയ്ക്ക് പരാതി നല്‍കിക്കഴിഞ്ഞു. വിക്കിപീഡിയയിലെ പാരന്റ് കമ്പനികള്‍ അശ്ലീലം വിതരണം ചെയ്യുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

2002 മുതല്‍ വിക്കിപീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ലാറി സാങ്ഗര്‍ വിക്കിമീഡിയ കോമണ്‍സിന്റെ ഉല്‍പ്പന്നങ്ങളായ വിക്കിപീഡിയ, വിക്‌സനൊറി, വിക്കി ന്യൂസ്, വിക്കികോട്ട് എന്നിവയ്‌ക്കെതിരെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരം സേവനങ്ങളില്‍ കുട്ടികളെ ബന്ധപ്പെടുത്തിയുള്ള അശ്ലീല ചിത്രങ്ങളും വാര്‍ത്തകളും വിവരങ്ങളും നല്‍കിയെന്നാണ് പരാതി. ഇത് സംബന്ധിച്ച് അന്വേഷണം നടത്താനായി എഫ്ബിഐയ്ക്ക് ഏപ്രില്‍ ആദ്യം തന്നെ കത്തയച്ചിട്ടുണ്ടെന്ന് ലാറി വ്യക്തമാക്കി.

പീഡോഫീലിയ(കുട്ടികളോടു തോന്നുന്ന ലൈംഗികാകര്‍ഷണം) വിവരിക്കുന്ന പേജിലാണ് കൂടുതലായി അശ്ലീലം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയ പീഡോഫീലിയയില്‍ 25 മുതല്‍ മുപ്പതോളം ഉള്ളടക്കങ്ങളില്‍ ചിത്രങ്ങള്‍ സഹിതം കുട്ടികളെ ബന്ധപ്പെടുത്തിയ അശ്ലീലങ്ങള്‍ നല്‍കിയിട്ടുണ്ട്.

നിരവധി വിദ്യാര്‍ഥികളും അധ്യാപകരും സ്ഥിരമായി ഉപയോഗിക്കുന്ന വിക്കിപീഡിയ പോലുള്ള സേവനങ്ങള്‍ അശ്ലീലം കുത്തിനിറക്കുന്നത് ശരിയല്ലെന്നും ഇത് എഫ് ബി ഐയുടെ നിയമങ്ങള്‍ക്ക് എതിരാണ്- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+