ഗൂഗിളിനും യുട്യൂബിനും രഞ്ജിതയുടെ നോട്ടീസ്

നിത്യാനന്ദയുടെ അശ്ലീലവീഡിയോയില്‍ താനാണെന്നുള്ള മട്ടിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ച നിത്യാനന്ദയ്ക്കൊപ്പം അശ്ലീല വീഡീയോയില്‍ കാണുന്നത് താനാണെന്ന മട്ടിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കാണ് നടി താക്കീത് നല്‍കിയിരിക്കുന്നത്.
നിത്യാനന്ദനൊപ്പമുള്ള സ്ത്രീകളില്‍ ഒരാള്‍ താനാണെന്നമട്ടിലുള്ള വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഗിള്‍, യുട്യൂബ് എന്നീ പ്രമുഖ വെബ്സൈറ്റുകള്‍ക്ക് രഞ്ജിത വക്കീല്‍ നോട്ടീസ് അയച്ചു.
രഞ്ജിതയും നിത്യാനന്ദയും ചേര്‍ന്നുള്ളത് എന്ന വ്യാജേന പ്രചരിപ്പിക്കുന്ന അശ്ലീല വീഡിയോകള്‍ മെയ് രണ്ട് ഞായറാഴ്ച അഞ്ച് മണിക്കുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ഗൂഗിള്‍, യുട്യൂബ് എന്നീ വെബ്സൈറ്റുകള്‍ക്ക് നല്‍കിയിരിക്കുന്ന അന്ത്യശാസനം.
നിത്യാനന്ദനൊപ്പമുള്ള സ്ത്രീ രഞ്ജിതയാണെന്ന മട്ടിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ മാധ്യമങ്ങള്‍ അവരുടെ വ്യക്തിത്വത്തിന് കോട്ടം വരുത്തി എന്ന് നോ്ട്ടീസില്‍ ആരോപിക്കുന്നു. ഇത്തരം അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ ഗൂഡാലോചനയുടെ ഫലമാണെന്നും ക്രിമിനല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് വരെ നിയമപരമായ പോരാട്ടം നടത്തുമെന്നും രഞ്ജിതയുടെ അഭിഭാഷകന് പറഞ്ഞു.
വീഡിയോ പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ക്ക് ശേഷമാണ് അതിനെതിരെ രഞ്ജിത രംഗത്ത് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. തമിഴ് ചാനലായ സണ്‍ ടിവി സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്ന് നെറ്റിലൂടെ പ്രചരിച്ച വീഡിയോ ക്ലിപ്പുകള്‍ ഇന്ത്യയില്‍ നിലവിലുള്ള പല നിയമങ്ങളുടെയും ലംഘനമാണ്.
ഗൂഡാലോചനയുടെ ഫലമായുള്ള പ്രചരണം തങ്ങളുടെ കക്ഷിയെ മാനസികമായി പീഡിപ്പിക്കുന്നു എന്നും അവരുടെ ബഹുമാന്യതയും സമ്പാദ്യവും അകാരണമായി നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും രഞ്ജിതയുടെ അഭിഭാഷകര്‍ക്ക് വേണ്ടി ദില്ലിയിലെ പിഎം ലോ ചേമ്പേഴ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കുറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിനു കീഴിലും ഐടി നിയമത്തിനു കീഴിലും ഉള്ള വിവിധ വകുപ്പുകളില്‍ നടപടി സ്വീകരിക്കുമെന്നും രഞ്ജിതയുടെ അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications