തീവണ്ടിയില്‍ നേപ്പാളിയുവതിയ്ക്ക് സുഖപ്രസവം
ഹാര്‍ഡ(മധ്യപ്രദേശ്): നേപ്പാളി യുവതി ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ പ്രസവിച്ചു. മഞ്ചു(21)ആണ് മുംബൈ-ഗോരഖ്പൂര്‍ തീവണ്ടിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
മഞ്ചുവിനൊപ്പം ഭര്‍ത്താവ് ലക്ഷ്മണനും ഉണ്ടായിരുന്നു. വ്യാഴാഴ്ച ഹാര്‍ഡ സ്റ്റേഷനില്‍ തീവണ്ടിയെത്തിയപ്പോഴാണ് മഞ്ചുവിന് പ്രസവവേദന തുടങ്ങിയത്.
തുടര്‍ന്ന് തീവണ്ടിയിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് പ്രസവത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. പിന്നീട് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേയ്ക്ക് മാറ്റി.












Click it and Unblock the Notifications