Get Updates
Get notified of breaking news, exclusive insights, and must-see stories!

നികേഷ് കുമാര്‍ രാഷ്ട്രീയത്തിലേയ്ക്ക്?

Nikesh
കൊച്ചി: പ്രശസ്ത മാധ്യപ്രവര്‍ത്തകന്‍ എംവി നികേഷ് കുമാര്‍ രാഷ്്ട്രീയത്തിലിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. പിതാവും സിഎംപി നേതാവുമായ എംവി രാഘവന്റെ പിന്‍ഗാമിയായി നികേഷിനെ അവരോധിച്ചേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

എംവി രാഘവന്‍ സജീവരാഷ്ട്രീയം വിടാന്‍ തുടങ്ങുകയാണെന്നും അതിനാല്‍ മകനെ നേതൃനിരയിലേയ്ക്ക് കൊണ്ടുവരാനാണ് ശ്രമമെന്നുമാണ് പ്രമുഖ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഘടകകക്ഷി നേതാക്കളുമായുള്ള അടുത്ത ബന്ധവും രാഷ്ട്രീയത്തിലുള്ള അവഗാഹവുമാണ് നികേഷിന് ഇക്കാര്യത്തില്‍ തുണയാകുന്നത്. യുഡിഎഫിനും നികേഷ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് താല്‍പര്യമാണത്രേ.

ഇന്ത്യാവിഷന്‍ ചാനലിന്റെ സിഇഒ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ നിലകളിലാണ് നികേഷിന്റെ പ്രവര്‍ത്തനം.

വാര്‍ത്തകള്‍ വായിക്കുകയെന്ന സാധാരണ രീതിയില്‍ നിന്നുമാറി വാര്‍ത്തകളില്‍ ഇടപെടുകയും വാര്‍ത്തകള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന രീതി മലയാള മാധ്യമപ്രവര്‍ത്തനത്തില്‍ വന്നപ്പോള്‍ അതിന് മുന്‍നിരയില്‍ നിന്നയാളാണ് നികേഷ്.

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും മിമിക്രവേദികളില്‍ ഹാസ്യകഥാപാത്രമാവുകയും ചെയ്തയാളാണ് നികേഷ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+