ലയനം യുഡിഎഫില്‍ ചര്‍ച്ച ചെയ്യണം: കോണ്‍ഗ്രസ്

ഇക്കാര്യം കോണ്‍ഗ്രസ് യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കും. ലയനം മുന്നണിയുടെ ചട്ടക്കൂടിനെ ബാധിയ്ക്കുമെന്നതിനാല്‍ ചര്‍ച്ച അതിന് മുമ്പ് വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
മാണി പറയുന്നപോലെ ലയനം കേരളാ കോണ്‍ഗ്രസിന്റെ ആഭ്യന്ത്യര വിഷയമായി കാണാനാവില്ല. ജോസഫ് മന്ത്രിയായി തുടര്‍ന്നിരുന്ന വകുപ്പുകള്‍ക്ക് എതിരെ യുഡിഎഫ് ശക്തമായ സമരം നടത്തിവന്നിരുന്നതാണ്.
ലയനം യാഥാര്‍ത്ഥ്യമാകുന്നതോടെ ജോസഫിനെതിരെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ ഉപേക്ഷിക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നതെന്ന് കെപിസിസി യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications