പിള്ളയെ ചാക്കിട്ട് പിടിക്കാന്‍ മാണി ശ്രമിക്കുന്നു
കോട്ടയം: വി സുരേന്ദ്രന്‍പിള്ള എംഎല്‍എയെ ചാക്കിട്ട് പിടിക്കാന്‍ മാണി ഗ്രൂപ്പ് ശ്രമിച്ചുവെന്ന് സ്‌കറിയ തോമസ്. മൊബൈല്‍ ഫോണില്‍ വിളിച്ച് പലവിധ വാഗ്ദാനങ്ങള്‍ നല്‍കി സുരേന്ദ്രന്‍ പിള്ളയെ സ്വാധീനിയ്ക്കാനാണ് ശ്രമിച്ചത്.
മാണിയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രമുഖ നേതാവാണ് ഫോണില്‍ വിളിച്ചതെന്ന് പറഞ്ഞതെങ്കിലും പേര് വെളിപ്പെടുത്താന്‍ സ്‌കറിയാ തോമസ് തയാറായില്ല.
കഴിഞ്ഞ കുറെ നാളുകളായി പിജെ ജോസഫുമായി സ്വരചേര്‍ച്ചയില്ലാത്ത സുരേന്ദ്രന്‍പിള്ള ഇടതുമുന്നണിയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കണമെന്ന അഭിപ്രായക്കാരനാണ്.












Click it and Unblock the Notifications