കൊല്ലാന്‍ ശ്രമിച്ചെന്ന് കണ്ണന്താനത്തിന്റെ പരാതി
വരാപ്പുഴ: തന്നെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശ്രമിച്ചതായി അല്‍ഫോന്‍സ് കണ്ണന്താനം എംഎല്‍എയുടെ പരാതി.
എംഎല്‍എയും കുടുംബവും സഞ്ചരിച്ച വാഹനത്തിന് കാര്‍ വട്ടംവച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് കണ്ണന്താനം ചേരാനല്ലൂര്‍ പോലീസിലാണ് പരാതി നല്‍കിയത്.വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് സംഭവം നടന്നത്.
മതിലകം സ്വദേശിയും വിദേശത്ത് ഡോക്ടറുമായ ആളുടെ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ കണ്ണന്താനവും കുടുംബവും സഞ്ചരിക്കുകയായിരുന്ന വാഹനത്തിനുമുന്നിലൂടെ വട്ടം വച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
ഇടപ്പള്ളിഗേറ്റ് മുതല്‍ വരാപ്പുഴ പാലംവരെ ഈ കാര്‍ തന്റെ വാഹനത്തെ വട്ടംവച്ച് ഓടുകയായിരുന്നുവെന്നും കണ്ണന്താനത്തിന്റെ പരാതിയില്‍ പറയുന്നു.
ഡോക്ടറുടെ കാറിന്റെ കാറിന്റെ ഡ്രൈവറായ സുരേഷ് എന്നയാള്‍ക്കെതിരെ കേസ് ചാര്‍ജ്‌ചെയ്തിട്ടുള്ളതായി ചേരാനല്ലൂര്‍ പോലീസ് പറഞ്ഞു












Click it and Unblock the Notifications