മുരളീധരന്‍ ശക്തിപ്രകടനത്തിനൊരുങ്ങുന്നു

തന്റെ അനുയായികളുടെ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്താണ് മുരളി ശക്തിപ്രകടനത്തിനൊരുങ്ങുന്നത്. കൊച്ചിയിലും കോഴിക്കോട്ടുമായിട്ടാണ് കണ്‍വന്‍ഷന്‍ നടത്തുക.
തന്റെ ശക്തിയും സംഘബലവും ഒരിക്കല്‍ക്കൂടി കോണ്‍ഗ്രസ് നേതൃത്വത്തെ കാണിച്ചുകൊടുക്കുകയാണിതിന്റെ ലക്ഷ്യം. പിതാവിനൊപ്പം നിന്ന്് സഹോദരി പത്മജ നടത്തുന്ന ചരടുവലികളുടെ ശക്തികുറയ്ക്കുകകൂടി മുരളിയുടെ ലക്ഷ്യമാണെന്ന് സൂചനയുണ്ട്.
രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മെയ് 21ന് കോഴിക്കോട്ടും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരമവാര്‍ഷികദിനമായ മെയ് 27ന് കൊച്ചിയിലും കണ്‍വെന്‍ഷന്‍ നടത്തും.
ആറ് ജില്ലകളില്‍ നിന്നുള്ളവരാണ് കോഴിക്കോട്ടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുക. കൊച്ചിയിലാകട്ടെ അഞ്ച് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. രണ്ട് കണ്‍വെന്‍ഷനുകളിലും യുഡിഎഫിലെ ഘടകകക്ഷി നേതാക്കളെ പങ്കെടുപ്പിക്കാനായി മുരളീധരന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications