20വയസ്സുള്ള ഗര്‍ഭിണി പൊള്ളലേറ്റുമരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരില്‍ ഇരുപത് വയസ്സുള്ള ഗര്‍ഭിണി പൊള്ളലേറ്റുമരിച്ചു. മണ്ണെണ്ണ വിളക്കില്‍ നിന്നുമാണ് തീപടര്‍ന്നുപിടിച്ചത്.
കാരേറ്റ് പുളിമാത്ത് ലാല്‍ ഭവനില്‍ ശ്യാംകുമാറിന്റെ ഭാര്യ നിന്‍സി(20)യാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ മരിച്ചത്.
വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് ഭര്‍തൃ വീടിന്റെ അടുക്കളയില്‍ വച്ച് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നിന്‍സിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ശ്യാംകുമാറിന് കൈയില്‍ പൊള്ളലേറ്റിട്ടുണ്ട്.
ഗുരുതരമായി പൊള്ളലേറ്റ നിന്‍സിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നഗരൂര്‍ ഗണപതിയാംകോണത്ത് നിസാറുദ്ദീന്റെ മകളാണ് നിന്‍സി. സ്വകാര്യ ബസില്‍ കണ്ടക്ടറായിരുന്ന ശ്യാംകുമാറിനെ നിന്‍സി പ്രണയിച്ച് വിവാഹം ചെയ്തതാണ്.












Click it and Unblock the Notifications