കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബല്‍ജിയത്തില്‍ പര്‍ദ്ദയ്ക്ക് വിലക്ക്

  • By Lakshmi
Google Oneindia Malayalam News

Burqa
ബ്രസല്‍സ്: ബല്‍ജിയത്തില്‍ പൊതുസ്ഥലങ്ങളില്‍ പര്‍ദ ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ജൂലൈമുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പൊതുസ്ഥലങ്ങളില്‍ ഇനിമുതല്‍ മുഖം മറച്ച് പ്രത്യക്ഷപ്പെടാന്‍ കഴിയില്ല. തെരുവുകളിലും പൊതുചടങ്ങുകളിലും കായിക മത്സരങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലുമെല്ലാം നിരോധനം ബാധകമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേ സമയം കാര്‍ണിവല്‍ ഉള്‍പ്പടെയുള്ള ചില ആഘോഷചടങ്ങുകളില്‍ മുനിസിപ്പല്‍ അധികാരികള്‍ അനുവദിച്ചാല്‍ നിരോധനത്തില്‍ ഇളവ് അനുവദിക്കുന്നതായിരിക്കും.

നിരോധനം ലംഘിക്കുന്നവര്‍ക്ക് 20 മുതല്‍ 34 ഡോളര്‍ വരെ പിഴയും ഏഴ് ദിവസം വരെ തടവും ശിക്ഷ ലഭിക്കും.

പാര്‍ലമെന്റിന്റെ അധോസഭയില്‍ 136 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇതുസംബന്ധിച്ച ബില്‍ അംഗീകരിച്ചത്. രണ്ട് പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി ഫ്രാന്‍സില്‍ പര്‍ദ്ദയും മുഖാവരണവും നിരോധിയ്ക്കാനുള്ള നിയമം കൊണ്ടുവരാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X