പുലിത്തലവന്റെ വീട് ഇടിച്ചുനിരത്തി

ശ്രീലങ്കന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രഭാകരന്റെ വീട്് വിനോദസഞ്ചാരികളുടെ ആകര്‍ഷണമായിരുന്നു.
ഇതിനെത്തുടര്‍ന്ന് ഈ ഭാഗത്ത് വന്‍ തിരക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ അത് ഇല്ലാതാക്കിയതെന്നു തമിഴ് ദേശീയ വിമോചന സഖ്യം സെക്രട്ടറി എം.കെ. ശിവാജിലിംഗം അറിയിച്ചു.
എല്‍ടിടിഇയുടെ ശേഷിപ്പുകളെല്ലാം ചരിത്രത്തില്‍ നിന്നു തുടച്ചുനീക്കാനാണു സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തര ശ്രീലങ്കയിലെ ജാഫ്‌ന മുനമ്പിലായിരുന്നു പ്രഭാകരന്റെ കുടുംബവീട്.എന്നാല്‍, ഇക്കാര്യം സൈനിക വക്താവ് മേജര്‍ ജനറല്‍ പ്രസാദ് സമരസിംഗെയും പൊലീസ് വക്താവ് പ്രശാന്ത ജയകോടിയും നിഷേധിച്ചിട്ടുണ്ട്.












Click it and Unblock the Notifications