തടിച്ചിയെന്ന് വിളിച്ച യുവാവിനെ യുവതി കടിച്ചു
ലിങ്കണ്‍(നെബ്രാസ്‌ക): തന്നെ തടിച്ചിയെന്ന വിളിച്ച യുവാവിന്റെ ചെവി യുവതി കടിച്ചെടുത്തു. ചെവിമുറിഞ്ഞുപോയ ഇരുപത്തിനാലുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് നെബ്രാസ്‌ക പൊലീസ് പറഞ്ഞു.
ഒരു പാര്‍ട്ടിയ്ക്കിടയിലാണത്രേ ഇയാള്‍ ഒരു സ്ത്രിയെ തടിച്ചിയെന്ന് വിശേഷിപ്പിച്ചത്. പ്രകോപിതയായ യുവതി ഓടിവന്ന് യുവാവിന്റെ ചെവി കടിച്ചുപറിയ്ക്കുകയായിരുന്നുവത്രേ.
പാര്‍ട്ടിക്കിടെ തന്റെ കൂട്ടുകാര്‍ക്കൊപ്പം നിന്ന് സംസാരിക്കുന്നതിനിടയിലാണത്രേ യുവാവ് ഒരു 21കാരിയെ തടിച്ചിയെന്ന് വിശേഷിപ്പിച്ചത്.
യുവാവിന്റെ ചെവിയുടെ മുറിഞ്ഞുപോയ കഷണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് യുവതിയെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.












Click it and Unblock the Notifications