ദില്ലി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയപ്പോള്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ കണക്കിലെടുക്കാതെ വിചാരണ തുടരാമെന്ന് സുപ്രീം കോടതി. ഹൈക്കോടതിയില്‍ ജസ്റ്റിസ് കെ ഹേമ പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ വിചാരണക്കോടതിയിലെ നടപടികളെ ബാധിക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഡികെ ജെയിന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭയയുടെ പിതാവ് ഐക്കരകുന്നേല്‍ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഉത്തരവ്.
ജാമ്യം റദ്ദാക്കണമെന്നതിനു പുറമെ കേസ് സംബന്ധിച്ച് ജസ്റ്റിസ് ഹേമ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും തോമസിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.