തൃണമൂലും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്നു
കൊല്‍ക്കത്ത: യുപിഎ ഘടകകക്ഷികളായ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തിരഞ്ഞെടുപ്പില്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നു. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് ഘടകകക്ഷികള്‍ പരസ്പരം മത്സരിയ്ക്കുന്നത്.
മല്‍സരിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മത്സരത്തിന് കളമൊരുങ്ങിയത്. 51 സീറ്റുകള്‍ വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസിന് 25 സീറ്റുകള്‍ വരെ നല്‍കാമെന്നായിരുന്നു തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയുടെ നിലപാട്.
ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് മല്‍സരിക്കുന്ന 88 പേരുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. തൃണമൂല്‍ കോണ്‍ഗ്രസ് 115 സീറ്റുകളിലാണ് മത്സരിയ്ക്കുന്നത്. മെയ് 30 നാണ് വോട്ടെടുപ്പ്. സിപിഎമ്മാണ് മത്സരരംഗത്തുള്ള മറ്റൊരു പ്രമുഖ പാര്‍ട്ടി.












Click it and Unblock the Notifications