കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ തരൂര്‍ മോഡിയെ ഡിലീറ്റ് ചെയ്തു

  • By Super
Google Oneindia Malayalam News

Shashi Tharoor and Lalit Modi
ബാംഗ്ലൂര്‍: ഐപിഎല്‍ വിവാദത്തെത്തുടര്‍ന്ന് രാജിവച്ച ശശി തരൂര്‍ ഒടുവില്‍ തന്റെ എതിരാളിയും ഐപിഎല്‍ മുന്‍ ചെയര്‍മാനുമായ ലളിത് മോഡിയുമായുള്ള സൗഹൃദം വേണ്ടെന്നുവച്ചു. ട്വിറ്ററില്‍ തരൂര്‍ ഫോളോചെയ്യുന്നവരില്‍ ലളിത് മോഡിയുമുണ്ടായിരുന്നു.

വിവാദം കൊഴുക്കുകയും രാജിവയ്ക്കുകയും ചെയ്തിട്ടും ഏറെനാള്‍ തരൂര്‍ മോഡിയെ ഫോളോ എന്നാല്‍ ഏപ്രില്‍ 28ന് ബുധനാഴ്ചയോടുകൂടി തരൂര്‍ മോഡിയെ ഫോളോചെയ്യുന്ന പരിപാടി നിര്‍ത്തി. എന്നാല്‍ മോഡി ഇപ്പോഴും തരൂരിനെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്. മാത്രവുമല്ല ഞാന്‍ ഇപ്പോഴും തരൂരിനെ പിന്തുടരാന്‍ തല്‍പരനാണ് എന്നാല്‍ ആ താല്‍പര്യം ഒരിക്കലും വ്യക്തിപരമല്ലെന്ന് മോഡി ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ട്വിറ്ററിലൂടെയുള്ള നിരന്തരമായ ആശയവിനിമയത്തിന്റെ പേരില്‍ ട്വിറ്ററൂര്‍ എന്ന് ഇരട്ടപ്പേര് വീണ തരൂര്‍ 31പേരെയാണ് ഇ്‌പ്പോള്‍ പിന്തുടരുന്നത്. ഇതില്‍ ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി, സംവിധായകന്‍ കരണ്‍ ജോഹര്‍, വ്യവസായി ആനന്ദ് മഹിന്ദ്ര, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, ടെന്നിസ് താരം മഹേഷ് ഭൂപതി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍, എന്നിവരെല്ലാം ഈ പട്ടികയിലുണ്ട്.

അടുത്തിടെ മാത്രം ട്വിറ്ററില്‍ ജോയില്‍ ചെയ്ത മോഡി ഫോളോ ചെയ്യുന്നത് 25 പേരെയാണ്. ഇതില്‍ ക്രിക്കറ്റ് താരങ്ങളും ഷാരൂഖ് ഖാന്‍, ശില്‍പഷെട്ടി എന്നിവരെപ്പോലുള്ള ബോളിവുഡ് താരങ്ങളുമുണ്ട്. തന്റെ ട്വീറ്റുകളിലൂടെ നിരന്തരം വാര്‍ത്തകളിലെത്തിയ തരൂരിന് നേരത്തേ തന്നെ ട്വിറ്ററില്‍ ഏറെ പിന്തുടര്‍ച്ചക്കാരുണ്ടായിരുന്നു.

എന്നാല്‍ ഐപിഎല്‍ വിവാദം കത്തിപ്പടര്‍ന്നതോടെയാണ് മോഡിയും ട്വിറ്ററില്‍ താരമായത്. തരൂരിനെ ഇപ്പോള്‍ ഫോളോ ചെയ്യുന്നത് 755,000ത്തില്‍ അധികം ആളുകളാണ്, മോഡിയ്ക്കാവട്ടെ 117,922ഓളം പിന്തുടര്‍ച്ചക്കാരാണുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X