ഹെഡ്‌ലിയെ ഏതു സമയത്തും ഇന്ത്യക്ക് ചോദ്യം ചെയ്യാം

യുഎസ് അറ്റോര്‍ണി ജനറലുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എഫ്ബിഐ കസ്റ്റഡിയിലുള്ള ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നതിന് അമേരിക്ക നിബന്ധനകള്‍ ഒന്നും വെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹെഡ്‌ലിയെ ചോദ്യം ചെയ്യണമെന്നുള്ള ഇന്ത്യയുടെ ആവശ്യത്തോട് അമേരിക്ക പൂര്‍ണമായും സഹകരിക്കുന്നുണ്ട്. ഇനി ചോദ്യം ചെയ്യുന്നതിനുള്ള സംഘത്തെരൂപവല്‍ക്കരിക്കേണ്ടതും അമേരിക്കയിലേക്ക് അയയ്‌ക്കേണ്ടതും ഇന്ത്യയാണ്- ഗോപാല്‍ സുബ്രഹ്മണ്യം ദില്ലിയില്‍ പറഞ്ഞു.
2008 ല്‍ നടന്ന മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് യുഎസ് കോടതിയില്‍ ഹെഡ്‌ലി സമ്മതിച്ചിരുന്നു.












Click it and Unblock the Notifications