സിഡിയിലുള്ളത് നിത്യാനന്ദ തന്നെ- ലാബ്

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വൈകാതെ കോടതിയില്‍ സമര്‍പ്പിക്കും. മറ്റ് അഞ്ചു യുവതികളുമായി നിത്യാനന്ദ സല്ലപിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ സിഡികളും ബിദദിയിലെ ആശ്രമത്തില്‍ നിന്നു പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇതിലുള്ള ഒരു സ്ത്രീ സ്വാമിയുടെ സന്തതസഹചാരി നിത്യഗോപികയാണെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. നിത്യ ഗോപിയ്ക്കായി പൊലീസ് വലവിരിച്ചിരിക്കുകയാണ്.
നിത്യാനന്ദയ്ക്കു വന്‍ തോതില്‍ സാമ്പത്തിക സ്രോതസ്സുകളുണ്ടായിരുന്നതായും 13 ബാങ്കുകളിലായി കോടിക്കണക്കിനു രൂപയുടെ നിക്ഷേപമുള്ളതായും കണ്ടെത്തി.
ചില ഉന്നത രാഷ്ട്രീയനേതാക്കളുടെ ബിനാമി പേരില്‍ നിത്യാനന്ദയ്ക്കു വന്‍ തുക സംഭാവനകള്‍ ലഭിച്ചതിന്റെ രേഖകളും ലഭിച്ചു. വെള്ളിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കിയ നിത്യാനന്ദയെ മെയ് 12വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications