കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലളിത് മോഡിയ്ക്ക് അധോലോത്തുനിന്നും ഭീഷണി

  • By Super
Google Oneindia Malayalam News

Lalit Modi
മുംബൈ: ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡിയ്ക്ക് അധോലോകത്തില്‍ നിന്ന് വധഭീഷണി. അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍ നിന്നാണ് മോഡിയെ വധിക്കുമെന്ന ഭീഷണീ ലഭിച്ചിരിക്കുന്നതെന്ന് മുംബൈ പൊലീസ് പറഞ്ഞു.

ഐപിഎല്ലിന്റെ മുന്നാം സീസണ്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ മോഡിയ്ക്ക് വധഭീഷണി ഉണ്ടായിരുന്നു.മുംബൈയിലോ ബാംഗ്ലൂരിലോ വെച്ച് മോഡിയെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

വധഭീഷണിയ്ക്കുള്ള കാരണം വെളിപ്പെടുത്താന്‍ മുംബൈ പൊലീസ് തയ്യാറായിട്ടില്ല. മോഡിയെ വധിക്കാനുളള പദ്ധതിയുടെ ഭാഗമായി ദാവൂദിന്റെ സംഘാംഗം വര്‍ളിയിലുള്ള മോഡിയുടെ ഓഫീസിന് സമീപം സന്ദര്‍ശനം നടത്തിയിരുന്നതായും പൊലീസ് വെളിപ്പെടുത്തി.

ഐപിഎല്‍ ചെയര്‍മാനെന്ന നിലയ്ക്ക് മോഡിയ്ക്ക് അതീവ സുരക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം നഷ്ടമായതോടെ മോഡിയ്ക്കുള്ള ഔദ്യോഗിക സൂരക്ഷ പിന്‍വലിച്ചിരുന്നു.

എന്നാല്‍ അദ്ദേഹം എപ്പോള്‍ മുംബൈ സന്ദര്‍ശിക്കുകയാണെങ്കിലും പ്രത്യേക സുരക്ഷ ഒരുക്കുമെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X